Mirror and ancestors

Mirror and ancestors

ഒരിക്കൽ ഒരു ആഫ്രിക്കക്കാരൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു……

കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയിൽ നിന്നും കിട്ടി.

ആദ്യമായിട്ടാണ് അയാൾ അങ്ങനെ ഒരു സാധനം  അതിൽസ്വന്തം പ്രതിബിംബംകണ്ടപ്പോൾ തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. …….

ദിവസവും രാത്രിയിൽ അയാൾ അതിൽ നോക്കി നിശബ്ദനായി ഇരിയ്ക്കും …..

ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി…….അവരിൽ സംശയംഉടലെടുത്തു.

ഒരു ദിവസം ഭർത്താവില്ലാത്ത സമയത്ത് അവൾ കണ്ണാടി എടുത്ത് നോക്കി. അതിൽ ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു.കരഞ്ഞു കൊണ്ട് അവൾ അമ്മായിയമ്മയോട് വിവരം പറഞ്ഞു.

“ചേട്ടൻ എല്ലാ രാത്രിയിലും ഈ പെണ്ണിന്റെ പടംനോക്കിയിരുപ്പാ അമ്മേ ………..”

അമ്മായിയമ്മ ആ കണ്ണാടിയിൽ നോക്കി ………ഇങ്ങനെ സമാധാനിപ്പിച്ചു:

“നീ കരയേണ്ട മോളേ…”…”കിളവിയാ, ഉടനേ ചത്തോളും.”?

Liked Liked