Tag: malayalam jokes

Some times it is easy to war rather than peace

കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാൻ കൃഷ്ണൻ ഹസ്തിനപുരിയിൽ ദൂതനായി എത്തിയ സമയം.

കൃഷ്ണൻ : അഞ്ച് രാജ്യങ്ങൾ പറ്റില്ലെങ്കിൽ അഞ്ച് ഗ്രാമങ്ങൾ എങ്കിലും പാണ്ഡവർക്ക് കൊടുത്താൽ യുദ്ധം ഒഴിവാക്കാം.

ദുര്യോധനൻ : ശരി സമ്മതിച്ചിരിക്കുന്നു. അഞ്ച് ഗ്രാമങ്ങൾ തരാം.

കൃഷ്ണൻ : എന്നാൽ ഈ പറഞ്ഞത് ഒരു കടലാസ്സിൽ എഴുതി തരൂ…

“ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ മകൻ ദുര്യോധനൻ തന്റെ കൈവശമുള്ള അഞ്ച് ഗ്രാമങ്ങൾ പാണ്ഡു മകൻ യുധിഷ്ഠിരന് ഇതിനാൽ നൽകിയിരിക്കുന്നു..

എന്ന്
ദുര്യോധനൻ
( ഒപ്പ് )”

ദുര്യോധനൻ എഴുതാൻ തുടങ്ങി;

ഹസ്തിനപുരി രാജാവ് ധൃതരാ.. ശ്ര…ഷ.. സ്ത..ഷ്ര….

കോപ്പ്.. യുദ്ധമെങ്കിൽ യുദ്ധം….

Are you a Star

ക്രിസ്മസിന് സ്റ്റാർ വാങ്ങണ്ടേ എന്ന്  ഭാര്യ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.

“ഞാനുള്ളപ്പോൾ  ഈ വീട്ടിൽ എന്തിന് വേറൊരു സ്റ്റാറെ” ന്ന്.

അപ്പോത്തന്നെ ഒരു കെട്ട് കയറെടുത്ത് തന്നിട്ട് എന്നോട് പറഞ്ഞു

“എന്നാൽ ഈ കയർ കഴുത്തിൽ കെട്ടി വീടിനു മുമ്പിൽ   തൂങ്ങിക്കൊള്ളാൻ”

പിന്നെ ഞാൻ ഒന്നുമിണ്ടതെ കടയിൽ പോയി ഒരു സ്റ്റാർ വാങ്ങി വീട്ടിൽ തൂക്കി……….

എന്താല്ലേ ഭാര്യമാരൊക്കെ മാറിപ്പോയി……

You liked beauty or behavior of wife

A Casual Husband and Wife Chat

ഭാര്യ : “എന്നെപ്പോലെ ഇത്രയും നല്ല സ്വഭാവമുള്ള ഒരു ഭാര്യയെ കിട്ടിയതാണ് നിങ്ങടെ ഏറ്റവും വലിയ ഭാഗ്യം”..

ഭർത്താവ് : “ങ്ഹും”..

ഭാര്യ : “ഈ പ്രായത്തിലും എന്റെയത്ര സൗന്ദര്യമുള്ള ഏത് പെണ്ണാണ് നിങ്ങടെ കുടുംബത്തിലുള്ളത്”..

ഭർത്താവ് : “ങ്ഹും”..

ഭാര്യ : “ഒരു കാര്യം ചോദിച്ചാൽ.. സത്യം പറയണം.. നിങ്ങൾക്കെന്റെ സൗന്ദര്യമാണോ.. സ്വഭാവമാണോ കൂടുതൽ ഇഷ്ടം ?”..

……………

ഭർത്താവ് : “എനിക്ക്.. നിന്റെ ഇതുപോലുള്ള കോമഡികളാണ് ഏറെ ഇഷ്ടം”..

Can you sing on TV?

Text Jokes

ട്രെയിനിൽ പാട്ടു പാടുന്ന ആളോട് ബീരാൻ:

 

“അനക്ക് ടിവിയിൽ പാടിക്കൂടെ??”

 

പാട്ടുകാരൻ: “അത്രയ്ക്ക് നന്നായിട്ടുണ്ടോ?”

 

ബീരാൻ: “അതല്ല ഹിമാറേ….

..

..

ടിവിയാകുമ്പോൾ ഓഫ്‌ ചെയ്യാലോ അതാ—-“

New generation Christmas

കടയിലെത്തിയ ഫ്രീക്കൻ, കടക്കാരനോട്:

‘ഒരു സെറ്റ് യേശുവും ടീംസും, 😜 2 നക്ഷത്രവും….!!! 😊

പിന്നെ ചിറക് ഒക്കെ വെച്ചു, തൂങ്ങിക്കിടക്കുന്ന ചങ്ക് ചേച്ചിമാര് നാലെണ്ണം…, 😉😉

കടക്കാരൻ പകച്ചു പണ്ടാരം അടങ്ങി പോയി😓😢😨😢

H A P P Y   X’ M A S :* :*

Importance of Whatsapp in daily life

Importance of Whatsapp in daily life

നല്ല ഉറക്കത്തിലായിരുന്നു….

രാത്രി 12 മണി…!

മൊബൈൽ ശബ്ദിക്കുന്നു…. വാട്ട്സ്പ്പ് മെസ്സേജ് ആണ്.

തുറന്നു നോക്കി –

ഭാര്യയുടെ മെസ്സേജാണ്……!!

“ദേ… മനുഷ്യാ… കുറച്ചങ്ങോട്ട് നീങ്ങിക്കെടാ… കുറെ ആയി തട്ടി വിളിക്കുന്നു….!!! “

How to identify daring people

Dedicated to all Brave Men 😁

സോമൻ: നിങ്ങൾക്ക് ഗേൾഫ്രണ്ടുണ്ടോ?

ശശി: ഭീരുക്കൾക്കാണ് ഗേൾഫ്രണ്ട്സ്….

ധീരൻമാർ കല്യാണം കഴിച്ച് സാഹസിക ജീവിതം നയിക്കുന്നു.

എനിക്ക് ഭാര്യയാണ് ഉള്ളത്…😁😁

Height of Mobile addiction

രതീഷ് ഭാര്യയോട്: 😡 എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടീ നിന്നോട്, പാചകം ചെയ്യുമ്പോ മൊബൈലിൽ കളിക്കരുതെന്ന് … രസത്തിന് ഉപ്പും ഇല്ല…….. പുളിയും ഇല്ല. 😡

…………

സുകന്യ :💥 എത്ര പ്രാവശ്യമാ മനുഷ്യാ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളത് ……..ചോറുണ്ണുമ്പോ മൊബൈലിൽ കളിക്കരുതെന്ന് …… കുടിക്കാൻ തന്ന വെള്ളമാ നിങ്ങൾ ചോറിൽ ഒഴിച്ചത്💥

😂😂😂

Life of Males – a retrospective

ചെറുപ്പത്തിൽ പിച്ചവെച്ച്‌ നടന്ന് തുടങ്ങിയ കാലത്ത്‌ ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക്‌ നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു..

“അയ്യോ.. വാവേ.. വീഴുമെന്ന്”പറഞ്ഞ്‌ വീട്ടുകാരു വലിച്ചു താഴെയിറക്കി…😬

ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക്‌ ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു..

“എടാ.. അഹങ്കാരീ.. ഇങ്ങോട്ട്‌ കേറൂ.. പനി പിടിക്കും..”

സ്കൂളിൽ പോകുന്ന കാലത്ത്‌ റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ ..
“തട്ടി വീഴും..” എന്ന് പറഞ്ഞ്‌ കയ്യിൽ മുറുകെ പിടിച്ചു..

സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ ‘തല്ലിയൊതുക്കി..’😶

വളർന്ന് മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു..

വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ..😍
“നോ.. അത്‌ വേണ്ട..പ്രേമം..മാങ്ങാത്തൊലി… ”

അങ്ങനെ ആ സന്തോഷവും നിലച്ചു.

കോളേജു കാലത്ത്‌ രാത്രി കാലങ്ങളിൽ കടപ്പുറത്ത്‌ കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി..🙃
“ഇതിവിടെ പറ്റില്ല..”

ഹാ! ആശ്വാസം!
പഠിത്തം കഴിഞ്ഞ്‌ ജോലിയിലേക്കുള്ള ഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു..
അടുത്തത്‌..
“കാള കളിച്ചു നടക്കുന്നു.. അഹങ്കാരി..

കുട്ടിയാണെന്നാ വിചാരം? പണിക്ക്‌ പോടാ..”

പോയി…..

പോയി തുലഞ്ഞു!

കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ്‌ ഉറക്കെ ചിരിച്ചപ്പോൾ..
“പോത്ത്‌ പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?”😱

ചിരി നിറുത്തി…
🤐
ജോലിയും ശമ്പളവുമായ കാലം..
“അച്ഛാ.. അമ്മേ..
എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. ”
“പറ്റില്ല. ഞങ്ങളു കണ്ട്‌ ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല..”😖

അതും തീരുമാനമായി!
അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും ‘നോ’ പറഞ്ഞ്‌ അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്‌..

“അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി”

ഇത്തിരി കൂടി കാലം കഴിയുമ്പോ..
🤑
“മധുരം ഒരുപാട്‌ കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും..”

എല്ലാം കഴിഞ്ഞ്‌ സമാധാനമായി ചത്ത്‌ മലർന്ന് കെടക്കുമ്പോ..
“അയ്യോ..!
ഇന്നലെ വരെ സന്തോഷമായിട്ട്‌ജീവിച്ചവനായിരുന്നേ..

കെടക്കുന്ന കെടപ്പ്‌ കണ്ടില്ലേ..

കണ്ണു തുറന്ന് ഒന്ന് നോക്ക്‌ മോനെ..

കൂട്ടുകാരു വന്നിരിക്കുന്നെടാ..

എണീറ്റ്‌ അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ…”

തൂക്കം കൂടിയ തേങ്ങാക്കൊലയല്ല..

മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം…..

.

“മാതാ ശിക്ഷതി കൗമാരേ…
ഭാര്യാ ശിക്ഷതി യൗവനേ…
പുത്രീ ശിക്ഷതി വാർദ്ധക്യേ….
നപുരുഷ സ്വാതന്ത്ര്യമര്‍ഹതി”…
🤑
കുട്ടിയായിരിക്കുമ്പോൾ മാതാവ് ഓടിച്ചിട്ടടിക്കും,
യൌവ്വനത്തില്‍ ഭാര്യ കുനിച്ച് നിര്‍ത്തി ഇടിക്കും,
വാര്‍ദ്ധക്യത്തില്‍ ഭാര്യയും മക്കളും ചേര്‍ന്നിടിക്കും,

പ്ലിങ്ങാന്‍ പുരുഷന്റെ ജീവിതം വീണ്ടും ബാക്കി !!!
😮

മനുസ്മൃതിയിലുള്ളതാണ്…

ഏതോ വിവരദോഷി ആ പേജ് കീറിക്കളഞ്ഞതു കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാന്നേയുള്ളൂ…
😛😜😜സത്യം…

Beware your nearby persons while talking loudly

Text Jokes

ആശുപത്രിയിൽ കിടക്കുന്ന സോമനോട്,

ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?

സോമൻ : എന്നാ പറയാനാ …തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ?

അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് ” പുഷ്കരോ ” എന്നൊന്ന് വിളിച്ചതാ.

..

അടുത്ത് നിൽക്കുന്ന  ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. 😂