Mirror and ancestors
ഒരിക്കൽ ഒരു ആഫ്രിക്കക്കാരൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു……
കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയിൽ നിന്നും കിട്ടി.
ആദ്യമായിട്ടാണ് അയാൾ അങ്ങനെ ഒരു സാധനം അതിൽസ്വന്തം പ്രതിബിംബംകണ്ടപ്പോൾ തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. …….
ദിവസവും രാത്രിയിൽ അയാൾ അതിൽ നോക്കി നിശബ്ദനായി ഇരിയ്ക്കും …..
ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി…….അവരിൽ സംശയംഉടലെടുത്തു.
ഒരു ദിവസം ഭർത്താവില്ലാത്ത സമയത്ത് അവൾ കണ്ണാടി എടുത്ത് നോക്കി. അതിൽ ഒരു പെണ്ണിന്റെ പടം കണ്ടതും അവരുടെ സംശയം ഇരട്ടിച്ചു.കരഞ്ഞു കൊണ്ട് അവൾ അമ്മായിയമ്മയോട് വിവരം പറഞ്ഞു.
“ചേട്ടൻ എല്ലാ രാത്രിയിലും ഈ പെണ്ണിന്റെ പടംനോക്കിയിരുപ്പാ അമ്മേ ………..”
അമ്മായിയമ്മ ആ കണ്ണാടിയിൽ നോക്കി ………ഇങ്ങനെ സമാധാനിപ്പിച്ചു:
“നീ കരയേണ്ട മോളേ…”…”കിളവിയാ, ഉടനേ ചത്തോളും.”?