Example for trust…

Text Jokes

​✈വിമാനത്തിൽ കയറിയ എഞ്ചിനീയർമാരും, പ്രഫസർമാരും വലിയ ആഘോഷത്തിമർപ്പിലാണ്‌. കാരണം, അവരുടെ ആദ്യത്തെ വിമാന യാത്രയാണത്‌!!

വിമാനം പറക്കും മുൻപ്‌ സസ്പൻസ്‌ പോലെ ആ അനൗൺസ്‌മന്റ്‌ വന്നു:🙄🙄

“ഈ വിമാനം നിർമ്മിച്ചിരിക്കുന്നത്‌ നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ തന്നെയാണ്‌!”

അനൗൺസ്‌മന്റ്‌ കേട്ടപാടെ അധ്യാപകർ എല്ലാവരും വാതിൽ തുറന്നു പുറത്തേക്കോടി! 😟

പക്ഷേ, പ്രിൻസിപ്പാൾ മാത്രം സീറ്റിൽ നിന്നു അനങ്ങിയില്ല.

ഒരാൾ പ്രിൻസിപാളിനോട്‌ ചോദിച്ചു:

“താങ്കളെന്താ മിഴിച്ചിരിക്കുന്നത്‌? താങ്കൾക്ക്‌ പേടിയാകുന്നില്ലേ?”☹☹☹

പ്രിൻസിപ്പാൾ പറഞ്ഞു:

“ഇല്ല; എനിക്കെന്റെ വിദ്യാർഥികളിൽ പൂർണ്ണ വിശ്വാസമാണ്‌”

അയാൾ ആശ്ചര്യത്തോടെ പ്രിൻസിപ്പാളെ നോക്കി.

“അതെന്താ അങ്ങനെ?”

പ്രിൻസിപ്പാൾ കാരണം പറഞ്ഞു:

” ഈ വിമാനം സ്റ്റാർട്ടാകില്ല!”

😎