✈വിമാനത്തിൽ കയറിയ എഞ്ചിനീയർമാരും, പ്രഫസർമാരും വലിയ ആഘോഷത്തിമർപ്പിലാണ്. കാരണം, അവരുടെ ആദ്യത്തെ വിമാന യാത്രയാണത്!!
വിമാനം പറക്കും മുൻപ് സസ്പൻസ് പോലെ ആ അനൗൺസ്‌മന്റ് വന്നു:??
“ഈ വിമാനം നിർമ്മിച്ചിരിക്കുന്നത് നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ തന്നെയാണ്!”
അനൗൺസ്‌മന്റ് കേട്ടപാടെ അധ്യാപകർ എല്ലാവരും വാതിൽ തുറന്നു പുറത്തേക്കോടി! ?
പക്ഷേ, പ്രിൻസിപ്പാൾ മാത്രം സീറ്റിൽ നിന്നു അനങ്ങിയില്ല.
ഒരാൾ പ്രിൻസിപാളിനോട് ചോദിച്ചു:
“താങ്കളെന്താ മിഴിച്ചിരിക്കുന്നത്? താങ്കൾക്ക് പേടിയാകുന്നില്ലേ?”☹☹☹
പ്രിൻസിപ്പാൾ പറഞ്ഞു:
“ഇല്ല; എനിക്കെന്റെ വിദ്യാർഥികളിൽ പൂർണ്ണ വിശ്വാസമാണ്”
അയാൾ ആശ്ചര്യത്തോടെ പ്രിൻസിപ്പാളെ നോക്കി.
“അതെന്താ അങ്ങനെ?”
പ്രിൻസിപ്പാൾ കാരണം പറഞ്ഞു:
” ഈ വിമാനം സ്റ്റാർട്ടാകില്ല!”
?