Different types of WhatsApp members
വിവിധ തരത്തിൽ ഉള്ള Whatsapp ഗ്രൂപ്പ് മെംബേർസ്.
1. ഓണ്‍ലൈൻ സദാനന്ദൻ
ഇവർ എപ്പോഴും ഓണ്‍ലൈൻ. സദാ സമയവും. എല്ലാ ചാറ്റിലും വലിഞ്ഞു കേറി വെറിപ്പിക്കുന്നു. ഇവർ എപ്പോഴാണ് ഉറങ്ങുന്നത് എന്ന് ആര്‍ക്കും അറിയില്ലാ.
2. സുപ്രഭാതം വേലായുധൻ
ഇവർ വരുന്നത് good morning/ good night മെസ്സേജ് അയക്കാൻ മാത്രം. പിന്നെ പൊടി പോലും കാണില്ല. Picture മെസ്സേജ് അയച്ചു ആള്‍ക്കാരെ വെറുപ്പിക്കും.
3. മാവേലി മന്നൻ
മാവേലി വരുന്ന പോലെ ഓണത്തിനും സംക്രാന്തിക്കും വരും.പിന്നെ കാന്മാനില്ലണ്ടാവും.
4. പോക്കിരി രാജാ/റാണി
ഇവർ വന്നാൽ ഗ്രൂപ്പിൽ എന്തേലും നടക്കും.അടി ഉറപ്പാണ്. അതും ഇതും പറഞ്ഞു തുടങ്ങി പിന്നെ കൂട്ട തല്ലായി അടിക്കും. ഇവൻ left അടിക്കും
5. ബിറ്റ് കുട്ടൻ
ഇവർ എന്ത് ചോതിച്ചാലും ഒരു മലയാളം പടത്തിലെ picture മെസ്സേജ് ഇട്ടു വെറുപ്പിക്കും..എന്തിനും എല്ലാത്തിനും.
6. സെൽഫീ bro
ഇവർ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ സെൽഫീ ഇട്ടു മറ്റുള്ളവരെ പ്രാന്ത് പിടിപ്പിക്കും..
7. ചില്ലറപൈസ
ഇവർ എന്താണ് പറയുന്നത് എന്ന് ദൈവത്തിനു കൂടി മനസ്സിലാവില്ല..കൂടെ auto correct..പോരെ പൂരം.
8. ആന്റി അഡ്മിൻ
അഡ്മിന്റെ കുറ്റം കണ്ടു പിടിക്കൽ ആണ് ഇവന്റെ പ്രധാന പണി..അത് ശരിയല്ല ഇതു ശരിയല്ല എന്നൊക്കെ പറയും.(തന്നെ അഡ്മിൻ ആക്കണം എന്ന് പറയാൻ പറ്റില്ലല്ലോ)
9. മിണ്ടാപൂച്ച
ഇവർ ആരോടും ഒന്നും മിണ്ടില്ല..നമ്പർ ആക്റ്റീവ് ആണോ എന്ന് കൂടി അറിയില്ലാ.
10. മറവി പിള്ള
ഇവർ ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്യും. എന്നിട്ട് സോറി പറയും..ഒന്നല്ല പല തവണ.
11. Birthday പുള്ള
പിറന്നാളിന് thanks പറയാൻ മാത്രം വരുന്നവർ..
12.ഗൾഫ് മന്നൻ
ഇവർ ഗൾഫിൽ ആയാലും നാട്ടിലെ നമ്പർ ആണ് ഉപയോഗിക്കുക. നാട്ടിൽ ഉള്ളപ്പോ ഗൾഫ് നമ്പറും. ചുരുക്കി പറഞ്ഞ നാട്ടിലാണോ ഗൾഫിൽ ആണോ എന്ന് അറിയാത്ത അവസ്ഥ.
കഥാപാത്രങ്ങൾ തികച്ചും യാദൃശ്ചികം മാത്രം