Boys & Girls – A comparison

Boys & Girls – A comparison

കളിയാണേലും കാര്യമുണ്ട് 

*കല്യാണം കഴിയുന്നതിനു മുൻപ് ഒരു യുവാവിന്റെ ജീവിതം*….

വീട്ടിൽ നിന്നു ഇഷ്ടമുള്ളപ്പോ ഇറങ്ങി പോകാം,

നാട്ടുകാരുടെ പറമ്പിൽ പോയി കരിക്കിട്ടും, വാഴപ്പഴം കട്ടും തിന്നാം,

ഇടക്കിടക്ക് ഗോവക്കും,ബാംഗ്ലൂരിനുമൊക്കെ ടൂർ പോകാം,

പള്ളിപെരുന്നാളും, ഉത്സവവും കൂടി രാവേറെ കറങ്ങി നടക്കാം,

തട്ടുകടയിൽ നിന്നു വെട്ടി വിഴുങ്ങാം, ഉച്ചവരെ മൂടിപുതച്ചു കിടന്നുറങ്ങാം…

ആരും ഒരു പരിധിയിൽ കൂടുതൽ ഒന്നും ചോദിക്കില്ല… അങ്ങനെ എത്ര എത്ര…?

—————————-=————————–

*കല്യാണം കഴിയുന്നതിനു മുൻപ് ഒരു യുവതി*…

അച്ഛൻ, അമ്മ, ആങ്ങളമാർ, സ്വന്തക്കാർ, നാട്ടുകാർ… എല്ലാവരും പറയുന്നത്‌ അനുസരിച്ച് ജീവിക്കണം..

വല്ലവന്റെയും കൂടെ ഇറക്കിവിടേണ്ടതാ… അടങ്ങി ഒതുങ്ങി ജീവിച്ചോണം..

അടുക്കള പണിയൊക്കെ പഠിച്ചില്ലേൽ കാണാം…

വീട്ടുകാരുടെ സ്ഥിരം ഡയലോഗുകൾ..

ഒരാണിനോടെങ്ങാൻ സംസാരിക്കുന്നത് കണ്ടാൽ തീർന്നു…

നാട്ടുകാർ പറഞ്ഞു ഗർഭം ഉണ്ടാക്കും..

അത് ചെയ്യാൻ പറ്റില്ല, ഇതു ചെയ്യാൻ പറ്റില്ല..മൊത്തത്തിൽ പ്രശ്നം…. ?

—————————————————–

*കല്യാണത്തിന് ശേഷം പുരുഷന്*…

ഒന്ന് പുറത്തോട്ടിറങ്ങിയാൽ…

ചേട്ടാ എവിടെ പോകുവാ…..? എന്തിനു പോകുവാ.. ? എപ്പോ വരും.. ?

തീർന്നു…. ഞാൻ ഒരിടത്തും പോകുന്നില്ല എന്ന് പറയേണ്ടി വരും… ?

പോയാലോ… ?

ഒരു നൂറ്റൊന്നു തവണ വിളിക്കും.. ?

വരാറായോ… ?എത്ര സമയം എടുക്കും… ?

വിളിക്കുന്നേന് ഒന്ന് ദേഷ്യപെട്ടാലോ..

മിസ്സ്‌ കാൾ… അടിച്ചുകൊണ്ടിരിക്കും..

ഒരു പെണ്ണിനെ നോക്കാൻ പറ്റില്ല..കൂടെ പഠിച്ചിരുന്ന ഒരു പെണ്ണെങ്ങാനും മിണ്ടിയാലോ….വിളിച്ചാലോ…. കട്ട പുക….

Birthday.. Wedding anniversary ഒക്കെ ഓർത്തിരുന്നു വിഷ് ചെയ്യണം.. ഗിഫ്റ്റ് കൊടുക്കണം..

പറഞ്ഞാൽ തീരില്ല… എങ്ങനെ ജീവിച്ചിരുന്ന ആൾക്കാരാ ഈ പുരുഷകേസരികൾ….. ?

——————————————————-

*കല്യാണം കഴിഞ്ഞുള്ള ഒരു യുവതിയോ*.. ….

അച്ഛൻ, അമ്മ, ആങ്ങള, സ്വന്തക്കാർ, നാട്ടുകാർ… ആരെയും പേടിക്കണ്ട…

കെട്ടിയവന്റെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി …

*ഒരു കണക്കിന് പറഞ്ഞാൽ *കല്യാണം സ്ത്രീക്ക് സ്വാതന്ത്ര്യവും, പുരുഷന്* ……

ഞാൻ ഒന്നും പറയുന്നില്ല…. നിങ്ങൾക്കു തീരുമാനിക്കാം…

ദാ ഒരു മിസ്ഡ്കാൾ വന്നു അവളായിരിക്കും. ഏന്നാ പിന്നെ ഞാനങ്ങോട്ടു…………..?

Liked Liked