A biryani story – recipe with art

പല ഗ്രൂപ്പിലും പല വക മാതിരി പാചകകുറിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും കലാപരമായി ഇങ്ങനെ ഒന്ന് ആദ്യമാണ് ??

എഴുതിയ ആൾക്ക് ഒരു കിടിലൻ ?ലൈക് ??

ബിരിയാണി ഉണ്ടാക്കാൻ വേണ്ടിയായിരുന്നു സവാളയെ കാണാൻ ചെന്നത്..
ഇഞ്ചിയേം വെളുത്തുള്ളിയേം പച്ചമുളകിനേം കൂട്ടി വരുമ്പോഴേക്കും ഞാൻ റെഡി ആയിക്കോളാമെന്നു പറഞ്ഞു ഡ്രസ്സ്‌ മാറുകയായിരുന്ന സവാള എന്നെ മടക്കി അയച്ചു…
പക്ഷെ അവള് വാക്കു പാലിച്ചുട്ടാ ..

എല്ലാരേം കൂട്ടി ചെല്ലുമ്പോഴേക്കും അവളു കട്ടിംഗ് ടേബിളിൽ ഒരുങ്ങി നിപ്പുണ്ടായിരുന്നു…
‘എങ്കി തുടങ്ങാല്ലെ’ ?

ചോദ്യ ഭാവത്തിൽ കുഞ്ഞൻ കത്തിയെന്നെ നോക്കി …
ഞാൻ തലയാട്ടി സമ്മതിച്ചു.
അരിഞ്ഞു തുടങ്ങിയില്ല…. അപ്പോഴെക്കും സവാളയുടെ മുഖം ചുവന്നു….
അതു കണ്ടതും സങ്കടം കൊണ്ടെന്റെ കണ്ണു നിറഞ്ഞു….
അതോടെ അവൾക്കും വിഷമ മായെന്നു തോന്നുന്നു.
അവളെന്റെ അടുത്തേക്കു വന്നു പതിയെ പറഞ്ഞു…

‘ബിരിയാണിക്ക് വേണ്ട്യല്ലേ എന്നെക്കൊണ്ടു വന്നേ ..

വിറകു കീറും പൊലെ തലങ്ങും വിലങ്ങും വെട്ടാതെ വളരെ നേർപ്പിച്ച് അരിഞ്ഞെടുക്കൂന്നെ …’
ഞാൻ തലയാട്ടി സമ്മതിച്ചു…
‘കിന്നാരം പറഞ്ഞു നിക്കാണ്ട് ഇങ്ങളൊന്നു വേഗം നോക്കുന്നുണ്ടോ’
ആ ശബ്ദം കേട്ടു ഞാൻ ചുറ്റും നോക്കി ..
‘ദാ ഇവിടെ …’
നോക്കുന്പോ പച്ചമുളകാണ്.
ഞാഞ്ഞൂലും ഫണം വിടർത്താൻ തുടങ്ങി….!
ഉം… അല്ലേലും പെട്ടെന്നു തീർക്കണം. എനിക്കും വിശപ്പു തുടങ്ങീട്ടുണ്ട്.
വേഗം ചെന്ന് സവാളയെ മൃദുവായി അരിഞ്ഞു വിശ്രമിക്കാൻ വിട്ടു…
വെളുത്തുള്ളിയേം ഇഞ്ചിയെം പച്ചമുളകിനേം ഒരുമിച്ചു വിളിച്ചു മിക്സിയിലിട്ടു കുറച്ചു നേരം കറങ്ങി ക്കോളാൻ പറഞ്ഞു.
ആദ്യമൊന്നും മിക്സി സമ്മതിച്ചില്ല.

പിന്നെ അവരുമായി നല്ല കൂട്ടായി..
ഞാനപ്പൊഴേക്കും നേരത്തെ കുളിപ്പിച്ചു മസാല കൊണ്ടു പുതപ്പിച്ചു ഉറക്കിയ ചിക്കനെ വിളിച്ചെഴുനേൽപ്പിച്ചു ..
കണ്ണു തിരുമ്മി ചുറ്റും നോക്കിയ അവളെ ദേഷ്യം കൊണ്ടു ചൂടായി നിക്കണ എണ്ണയിലെക്കിട്ടു.
ചൂടു സഹിക്കാൻ വയ്യാഞ്ഞിട്ടാവണം അവളതിൽ കിടന്നു പുളഞ്ഞു ..
നിലവിളി ശബ്ദം പുറത്തു കേക്കാതിരിക്കാൻ ഞാൻ ഒരു അടപ്പെടുത്ത് പാത്രത്തിന്റെ വായടച്ചു.
അപ്പോഴെക്കും  ബസ്മതി റൈസ്‌ നീരാട്ടിനൊരുങ്ങി വന്നു നിപ്പുണ്ടായിരുന്നു…
അവൾക്കു വേണ്ട സൌകര്യം ചെയ്തു കൊടുത്തു വാതിലടച്ചു.
ചിക്കന്റെ നിലവിളി ഏതാണ്ട് നിലച്ചെന്നു തോന്നുന്നു ..
പതിയെ അടപ്പു തുറന്നു നോക്കി ..
പാവം പേടിച്ചു ചുരുണ്ട് കൂടിയിരിപ്പാണ്.
മെല്ലെ വാരിയെടുത്തു മാറ്റിക്കിടത്തി.
ബാക്കി വന്ന എണ്ണ വെറൊരു പാനിലൊഴിചു ചൂടാക്കി സവാളയെ അതിലേക്കിട്ടു…
ചൂടേറ്റതോടെ അവളോന്നൂടെ ചുവന്നു…
അപ്പോഴെക്കും ഇഞ്ചിയും കൂട്ടുകാരികളും വന്നെത്തീരുന്നു.
പിന്നെയവിടെ മൈലാഞ്ചിക്കല്യാണം പോലായി.
തക്കാളിപ്പെണ്ണു ചുവപ്പിക്കാനെത്തി.
മസാലക്കൂട്ടുകൾ സുഗന്ധം പൂശി..
മല്ലിയിലയും പൊതീനയിലയും അലങ്കാരപ്പണികളുടെ മേൽനോട്ടം ഏറ്റെടുത്തു.
ചെറുനാരങ്ങ വന്നൊന്നു എത്തി നോക്കീട്ടു പോയി …
ഒക്കേം കണ്ടു സഹിക്കാൻ വയ്യാത്തോണ്ടാവണം ചുരുണ്ടു കൂടീരുന്ന ചിക്കനും അവരോടൊപ്പം ചേർന്നു ..
പിന്നീടങ്ങോട്ടൊരു ബഹളമായിരുന്നു.
ശബ്ദം കേട്ടോടിവന്ന ബസ്മതി ചുവടു തെറ്റി പാത്രത്തിലേക്കു വീണു…
അതോടെ അവിടം നിശബ്ദമായി ..
ഒരു കൂട്ടക്കൊലക്ക് ഉത്തരം പറയാൻ ആവില്ലാന്നു കരുതി ഞാൻ വേഗം വല്യൊരു അടപ്പു കൊണ്ടു വന്നു പാത്രം ഭദ്രമായി അടച്ചു. ഗ്യാസ് സ്റ്റൌവിന്റെ വെട്ടം ചെറുതാക്കി വെച്ചു.
ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ….
????????????????

Liked Liked