New generation proverbs.
✒വേണമെങ്കിൽ ചക്ക ….പച്ചക്കും തിന്നാം
✒ചങ്ങാതി നന്നായാൽ ….കാശ് കടം വാങ്ങാം
✒മുറ്റത്തെ മുല്ലക്ക് ….വെള്ളം ഒഴിക്കണം
✒നാടോടുമ്പോൾ ….നാട്ടുകാരും ഓടും
✒വെളുക്കാൻ തേച്ചത് ….കഴുകാൻ മറക്കരുത്
✒പണത്തിനു മീതെ ….റബ്ബർബാൻഡ് ഇടണം
✒മൂക്കില്ലാ രാജ്യത്ത് ….ജലദോഷം,തുമ്മൽ കാണില്ല
✒അറിയാത്ത പിള്ളക്ക് ….ട്യൂഷന് കൊടുക്കണം
✒ആന കൊടുത്താലും….പാപ്പാനെ കൊടുക്കരുത്
✒ഉണ്ണിയെ കണ്ടാലറിയാം ….ഉമയുടെ ചേട്ടനാണെന്ന്
✒ഉപ്പ് തിന്നവർ ….പഞ്ചസാര കണ്ടുകാണില്ല
✒എല്ലു മുറിയേ പണിയെടുത്താൽ ….ആശുപത്രിയിൽ കിടക്കാം
✒എലിയെ കൊല്ലാൻ ….പൂച്ചയെ വളർത്തണം
✒ഒരുമയുണ്ടെങ്കിൽ ….ബീവറേജിലും ക്യൂ നിൽക്കാം
✒കാക്ക കുളിച്ചാൽ ….തണുത്തു വിറയ്ക്കും
✒കാണം വിറ്റും….MODERN ആവണം
✒കുന്തം പോയാൽ ….ലുട്ടാപ്പിയെ തപ്പണം
✒ഗതികെട്ടാൽ പുലി….നാട്ടിൽ ഇറങ്ങും
✒പുത്തൻ അച്ചി ….സീരിയൽ കാണും
✒പയ്യെ തിന്നാൽ ….സമയം പോകും
✒മണ്ണും ചാരി നിന്നവൻ ….മണ്ണിടിച്ചിലിൽ മരിച്ചു
✒മിന്നുന്നതെല്ലാം ….LIGHT അല്ല
✒മിണ്ടാപ്പൂച്ച ….ഊമ ആയിരിക്കും
✒വേലിയിൽ കിടന്ന പാമ്പിനെ ….വാവ സുരേഷ് കൊണ്ടുപോയി