Site icon Jokes To Text

Shopping experience of a lady

ഒരിക്കൽ ഒരു സ്ത്രീ ടൌണിലെ ഒരു വലിയ ഷോപ്പിംഗ്‌ മാളിൽ ഷോപ്പിങ്ങിനു പോയി…

ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് ബിൽ അടക്കാൻ കൌണ്ടറിൽ ചെന്ന്

തന്റെ പേഴ്സ് തുറന്നു…..!

അപ്പോൾ ആ പേർസിൽ ഒരു TV റിമോട്ട് ഇരിക്കുന്നത് കൌണ്ടറിൽ ഇരുന്ന ആൾ

ശ്രദ്ധിച്ചു..!

അയാള് ഉടനെ ആ സ്ത്രീയോട് ചോദിച്ചു – “നിങ്ങൾ ഷോപ്പിങ്ങിനു പോകുമ്പോഴെല്ലാം ഇങ്ങനെ റിമോട്ടും കൊണ്ട് പോകുമോ ” ?

സ്ത്രീ : എയ് ഇല്ല. ഇന്ന് ഷോപ്പിങ്ങിനു പോകാൻ വേണ്ടി എന്റെ ഭർത്താവിനെ

വിളിച്ചപ്പോൾ അങ്ങേര് വന്നില്ല..എന്നാപ്പിന്നെ അങ്ങേര് TV കണ്ടു സുഖിക്കണ്ടാന്നു

ഞാനും കരുതി.

എന്നിട്ട് ആ സ്ത്രീ പേർസിൽ നിന്നും ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു കൊടുത്തു..

.

ഗുണപാഠം : ഭാര്യ എവിടെ പോയാലും ഭർത്താവും തുണപോകുക…!

………………………………………………………………………………………………………………….

ഏതാനും സെക്കണ്ടുകൾക്കുശേഷം അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് ആ സ്ത്രീ എടുത്ത സാധനങ്ങളെല്ലാം തിരികെക്കൊണ്ട് പോയി…

സ്ത്രീ ഒരു നിമിഷം ഒന്ന് പകച്ചു നിന്ന് പോയി.. എന്നിട്ട് അയാളോട് ചോദിച്ചു

നിങ്ങളെന്താണീ ചെയ്യുന്നത് ?

അയാൾ വീണ്ടും പറഞ്ഞു നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുവാ …!

.

ഗുണപാഠം : ഭർത്താവിന്റെ വിനോദങ്ങൾക്കും പരിഗണന നല്കുക …!

………………………………………………………………………………………………………………..

ഉടനെതന്നെ ആ സ്ത്രീ പേഴ്സ് തുറന്നു തന്റെ ഭർത്താവിന്റെ ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു കൊടുത്തു

നിർഭാഗ്യവശാൽ പാവം സ്വന്തം ക്രെഡിറ്റ്‌ കാർഡ്‌ ബ്ലോക്ക്‌ ചെയ്തിരുന്നില്ല.

.

ഗുണപാഠം : ഭാര്യയുടെ കഴിവിനെ ഒരിക്കലും വില കുറച്ചു കാണരുത് …!

…………………………………………………………………………………………………………………..

അയാൾ ക്രെഡിറ്റ്‌ കാർഡ്‌ വാങ്ങി മെഷീൻ ഇൽ swipe ചെയ്തപ്പോൾ മെഷീനിൽ

” ENTER OTP SENT TO YOUR MOBILE ”

എന്ന് കാണിച്ചു….!

.

ഗുണപാഠം : ചില സമയങ്ങളിൽ മനുഷ്യന് അമളി പറ്റിയാലും മിഷ്യൻ സ്മാർട്ട്‌ ആയിരിക്കും…!

…………………………………………………………………………………………………………………….

ഒടുവിൽ നിരാശയോടെ ആ സ്ത്രീ പുറത്തേക്കു നടന്നു നീങ്ങുമ്പോൾ അവരുടെ

കയ്യിലിരുന്ന മൊബൈൽ ഫോണ്‍ ഒന്ന് ചിലച്ചു…

അവർ ഫോണ്‍ എടുത്തു നോക്കുമ്പോൾ, ഭർത്താവ് OTP ( ONE TIME

PASSWORD ) അവരുടെ മൊബൈൽ ഫോണിലേക്ക് മെസ്സേജ് അയച്ചിരിക്കുന്നു.

അത് കണ്ടു സന്തോഷത്തോടെ ആ സ്ത്രീ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടു തിരിച്ചു വീട്ടിലേക്കു പോയി…

.

അല്ലെങ്കിലും എല്ലാ ഭർത്താക്കന്മാരും അവരുടെ ഭാര്യ സന്തോഷത്തോടെ ഇരിക്കാൻ

വേണ്ടി ആഗ്രഹിക്കുന്നവരാ. അതിനു വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ

തയ്യാറാകും… പാവങ്ങൾ….

.

.

വായിച്ചു കഴിഞ്ഞാൽ ഷെയർ ചെയ്തേക്ക്…. സെൽഫിഷാകരുത്

പുതിയതാണ്.

Exit mobile version