Rowdy and Priest
*റൗഡിയും, തങ്ങളും, പിന്നെ ഏലസ്സും*
ശത്രുക്കളെ സമ്പാദിച്ചു കൂട്ടിയ ഒരു റൗഡി സ്ഥലത്തെ പ്രധാന തങ്ങളെ സമീപിച്ച് ശത്രുക്കളിൽ നിന്നും രക്ഷനേടാൻ വല്ലതും ചെയ്തുതരണമെന്ന് അപേക്ഷിച്ചു.
റൗഡിയുടെ ആവശ്യ ത്തിന്റെ ഗൗരവം മനസ്സി ലാക്കിയ തങ്ങള്‍ വെടി ഏൽക്കാത്ത ഒരു *ഏലസ്സ്* ഉണ്ടാക്കിത്ത രാമെന്നും, അതിന് 25000 രൂപ ചെലവുവരുമെന്നും വ്യക്തമാക്കുന്നു.
അപ്പോൾ റൗഡിയുടെ കൂർമ്മ ബുദ്ധി പ്രവർത്തി ക്കുന്നു. *ഏലസ്സ്* രണ്ടെണ്ണം വേണമെന്ന് ആവശ്യപെട്ടു.
തങ്ങള്‍ പറഞ്ഞു: രണ്ടിന്റെ ആവശ്യമില്ല ഈ ഏലസ്സ് ഒന്ന് മതി. ഒരു വെടിയും നിങ്ങൾക്ക് ഏൽക്കില്ല എന്ന്.
റൗഡി വീണ്ടും ആവശ്യപെട്ടു. അല്ല തങ്ങളെ, എനിക്ക് രണ്ടെണ്ണം തന്നെ വേണം. പണം ആദ്യം തന്നേക്കാം.
ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടിയ തങ്ങള്‍ 50000 വാങ്ങിച്ച് രണ്ട് ഏലസ്സുണ്ടാക്കി കൊടുത്തു.
ഭയഭക്തിയോടെ ഏലസ്സ് സ്വീകരിച്ച റൗഡി ഒരു ഏലസ്സ് തിരികെ തങ്ങളെ ഏൽപ്പിച്ച് തങ്ങളോട് ധരിക്കാൻ ആവശ്യപെട്ടു.
തങ്ങള്‍ ചോദിച്ചു: ഇതെന്തിനാണ് ഞാൻ ധരിക്കുന്നത്?
റൗഡി പറഞ്ഞു: ഒന്ന് നിങ്ങള്‍ക്കും ഒന്ന് എനിക്കും. നിങ്ങള്‍ ധരിച്ചതിന് ശേഷം ഞാനൊന്ന് ടെസ്ററു ചെയ്യും. നിങ്ങളുടെ ഏലസ്സിന്റെ ക്വാളിറ്റി ഉറപ്പുവരുത്താൻ വേണ്ടിയാണ്.
ഇത് കേട്ട ഉടനെ തങ്ങളുടെ ബോധം പോയി.
പക്ഷെ *ബോധമില്ലാത്ത ചില കഴുതകൾ* പിന്നെയും തങ്ങളെ തേടി വന്നു കൊണ്ടേയിരുന്നു…,