ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത് ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക് നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു..
“അയ്യോ.. വാവേ.. വീഴുമെന്ന്”പറഞ്ഞ് വീട്ടുകാരു വലിച്ചു താഴെയിറക്കി…?
ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക് ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു..
“എടാ.. അഹങ്കാരീ.. ഇങ്ങോട്ട് കേറൂ.. പനി പിടിക്കും..”
സ്കൂളിൽ പോകുന്ന കാലത്ത് റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ ..
“തട്ടി വീഴും..” എന്ന് പറഞ്ഞ് കയ്യിൽ മുറുകെ പിടിച്ചു..
സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ ‘തല്ലിയൊതുക്കി..’?
വളർന്ന് മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു..
വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ..?
“നോ.. അത് വേണ്ട..പ്രേമം..മാങ്ങാത്തൊലി… ”
അങ്ങനെ ആ സന്തോഷവും നിലച്ചു.
കോളേജു കാലത്ത് രാത്രി കാലങ്ങളിൽ കടപ്പുറത്ത് കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി..?
“ഇതിവിടെ പറ്റില്ല..”
ഹാ! ആശ്വാസം!
പഠിത്തം കഴിഞ്ഞ് ജോലിയിലേക്കുള്ള ഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു..
അടുത്തത്..
“കാള കളിച്ചു നടക്കുന്നു.. അഹങ്കാരി..
കുട്ടിയാണെന്നാ വിചാരം? പണിക്ക് പോടാ..”
പോയി…..
പോയി തുലഞ്ഞു!
കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ..
“പോത്ത് പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?”?
ചിരി നിറുത്തി…
?
ജോലിയും ശമ്പളവുമായ കാലം..
“അച്ഛാ.. അമ്മേ..
എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. ”
“പറ്റില്ല. ഞങ്ങളു കണ്ട് ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല..”?
അതും തീരുമാനമായി!
അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും ‘നോ’ പറഞ്ഞ് അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്..
“അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി”
ഇത്തിരി കൂടി കാലം കഴിയുമ്പോ..
?
“മധുരം ഒരുപാട് കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും..”
എല്ലാം കഴിഞ്ഞ് സമാധാനമായി ചത്ത് മലർന്ന് കെടക്കുമ്പോ..
“അയ്യോ..!
ഇന്നലെ വരെ സന്തോഷമായിട്ട്‌ജീവിച്ചവനായിരുന്നേ..
കെടക്കുന്ന കെടപ്പ് കണ്ടില്ലേ..
കണ്ണു തുറന്ന് ഒന്ന് നോക്ക് മോനെ..
കൂട്ടുകാരു വന്നിരിക്കുന്നെടാ..
എണീറ്റ് അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ…”
തൂക്കം കൂടിയ തേങ്ങാക്കൊലയല്ല..
മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം…..
.
“മാതാ ശിക്ഷതി കൗമാരേ…
ഭാര്യാ ശിക്ഷതി യൗവനേ…
പുത്രീ ശിക്ഷതി വാർദ്ധക്യേ….
നപുരുഷ സ്വാതന്ത്ര്യമര്‍ഹതി”…
?
കുട്ടിയായിരിക്കുമ്പോൾ മാതാവ് ഓടിച്ചിട്ടടിക്കും,
യൌവ്വനത്തില്‍ ഭാര്യ കുനിച്ച് നിര്‍ത്തി ഇടിക്കും,
വാര്‍ദ്ധക്യത്തില്‍ ഭാര്യയും മക്കളും ചേര്‍ന്നിടിക്കും,
പ്ലിങ്ങാന്‍ പുരുഷന്റെ ജീവിതം വീണ്ടും ബാക്കി !!!
?
മനുസ്മൃതിയിലുള്ളതാണ്…
ഏതോ വിവരദോഷി ആ പേജ് കീറിക്കളഞ്ഞതു കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാന്നേയുള്ളൂ…
???സത്യം…