പുരുഷന്മാർ ഫോണിൽ സംസാരിക്കുമ്പോൾ ഉള്ള വ്യത്യസ്ത ഭാവങ്ങൾ:
തല ചൊറിഞ്ഞും മൂക്ക് തുടച്ചും ഭവ്യതയോടെ സംസരിക്കുന്നെങ്കിൽ അപ്പുറത്ത് മാനേജറൊ മുതലാളിയോ ആയിരിക്കും.
ഉല്ലാസത്തോടെ പൊട്ടിച്ചിരിചു കൊണ്ട് സംസാരിക്കുന്നുവെങ്കിൽ അത് ബെസ്റ്റ് ഫ്രണ്ട്നോടായിരിക്കും.
കള്ളപ്പുഞ്ചിരിയോടെ അടുത്തുള്ളവരെ ഒളി കണ്ണിട്ടു നോക്കി ശബ്ദം താഴ്ത്തി സംസാരിക്കുന്നു എങ്കിൽ അത് കാമുകിയോടോ സെറ്റ്അപ്പിനോടോ ആയിരിക്കും.
ആക്രോശിച്ചും അട്ടഹസിച്ചും സംസാരിക്കുന്നു എങ്കിൽ അങ്ങേ തലയ്ക്കു സ്വന്തം അമ്മയോ അല്ലെങ്കിൽ സ്വന്തം മക്കളോ ആയിരിക്കും.
വെറും ഒരു മിനുറ്റ് കൊണ്ടു കോൾ അവസാനിച്ചെങ്കിൽ അപ്പുറത്തു അച്ഛനായിരിക്കും.
അങ്ങോട്ടൊന്നും ശബ്ദിക്കാതെ കുറെ നേരം എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ ഫോണും ചെവിയിൽ പിടിച്ചു നില്ക്കുന്നുവെങ്കിൽ യാതൊരു സംശയവുമില്ല അപ്പുറത്തു ഭാര്യ ആയിരിക്കും ?.