6 short stories showing values..

​*? 6 കുഞ്ഞിക്കഥകൾ*
—–:-:-:-:-:—–

?

{ 1 }

ഒരിക്കൽ മഴയ്ക്കായി പ്രാർത്ഥിക്കാൻ ഗ്രാമക്കാരെല്ലാവരും ഒത്തുകൂടി. എന്നാൽ വന്നവരിൽ ഒരു കൊച്ചു കുട്ടി മാത്രമേ കൈയിൽ കുട കരുതിയിരുന്നുള്ളൂ.

?

അതാണ്

*വിശ്വാസം*
—————–

?

{ 2 }

നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി യെറിഞ്ഞാൽ അവൻ പൊട്ടിച്ചിരിക്കും. കാരണം നിങ്ങളവനെ താഴെ വീഴാൻ അനുവദിക്കില്ല, കൈയിൽ സുരക്ഷിതമായി പിടിക്കും എന്ന് അവനറിയാം.

?

അതാണ്

*ആശ്രയം*
—————–

?

{ 3 }

നാളെ ജീവനോടെയുണ്ടാവുമോ എന്ന് ഉറപ്പില്ലാതെയാണ് ഓരോ രാത്രിയിലും നാം ഉറങ്ങാൻ കിടക്കുന്നത്. എന്നിട്ടും പിറ്റേന്ന് ഉണരാൻ അലാറം ഒരുക്കി വച്ചാണ് നാം കിടക്കാൻ പോകുന്നത്.

?

അതാണ്

*പ്രത്യാശ*
—————–

?

{ 4 }

ഭാവിയെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും നമ്മളൊക്കെ നാളെ ചെയ്യേണ്ട വലിയ വലിയ പദ്ധതികൾ തയ്യാറാക്കുന്നു.

?

അതാണ്

*ആത്മവിശ്വാസം*
—————–

?

{ 5 }

ലോകം അനുഭവിക്കുന്ന കഷ്ടത നമ്മൾ കാണുന്നുണ്ട്. എന്നിട്ടും നമ്മൾ വിവാഹിതരാവുന്നു.

?

അതാണ്

*സ്നേഹം*
——————

?

{ 6 }

ഒരു മുതിർന്ന പൗരന്റെ ടീ ഷർട്ടിൽ എഴുതിയ മനാഹരമായ വാചകം ഇങ്ങനെ:

‘ഞാനൊരു അറുപതുകാരനല്ല.., നാൽപ്പത്തിനാല് വർഷത്തെ അനുഭവപരിചയമുള്ള ഒരു മധുരപ്പതിനാറുകാരനാണ്.’

?

അതാണ്

*നല്ല മനോഭാവം*

Liked Liked